f
അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം ഫാ. ജോസ് കൊളുത്തുവെള്ളിൽ നിർവഹിക്കുന്നു. അനന്തു ഷാജി, സിസ്റ്റർ ആൽബിന എന്നിവർ സമീപം

കുറുപ്പംപടി: എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പാക്കിവരുന്ന സുധാർ പദ്ധതിയുടെ ഭാഗമായി രണ്ട് തൊഴിലാളി കുടുംബങ്ങളിലെ ഉന്നത വിദ്യാഭ്യാസം നടത്തുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു. പെരുമ്പാവൂർ സാൻജോ ഹോസ്‌പിറ്റൽ അങ്കണത്തിൽ വളയൻചിറങ്ങര എസ്.എസ് .വി.കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ബീഹാർ സ്വദേശി പായൽകുമാരി, ഒഡീഷ സ്വദേശി ജിത്ത കുറ എന്നിവർക്കാണ് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ സ്‌കോളർഷിപ്പുകൾ നൽകിയത്. സിസ്റ്റർ ആൽബിന, സഹൃദയ സുധാർ പദ്ധതി കോ ഓർഡിനേറ്റർ അനന്തു ഷാജി, മാർട്ടിൻ വർഗീസ് എന്നിവർ പങ്കെടുത്തു.