കളമശേരി: സ്ത്രീധനത്തിന്റെ പേരിലുള്ള ഗാർഹിക പീഡനങ്ങൾ അവസാനിപ്പിക്കണമെന്നും സ്ത്രീധനഭാരത്താൽ തൂങ്ങിയാടാനുള്ളതല്ല സ്ത്രീജീവിതങ്ങളെന്ന് ആഹ്വാനംചെയ്തും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജനജാ​ഗ്രതാസദസ് സംഘടിപ്പിച്ചു. നോർത്ത് കളമശേരിയിൽ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രിൻസി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സിനിമാനടൻ സലിംകുമാർ, എ.എ. അൻഷാദ്, എസ്.കെ. സജേഷ്, ഷിജി ശിവജി, അപർണ തുടങ്ങിയവർ പങ്കെടുത്തു. ചിഞ്ചു ബി. കൃഷ്ണയുടെ ഏകാങ്ക നാടകവുമുണ്ടായിരുന്നു.