കോലഞ്ചേരി: ഇന്ധന വില വർദ്ധനവിനെതിരെ എഫ്.എസ്.ഇ.ടി.ഒ കോലഞ്ചേരി മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗങ്ങൾ നടത്തി.പുത്തൻകുരിശ്, മഴുവന്നൂർ, കടമ​റ്റം എന്നീ കേന്ദ്രങ്ങളിൽ നടത്തിയ പ്രതിഷേധ സമരത്തിന് അജി നാരായണൻ, പി.ജി. ശ്യാമള വർണൻ,ജെ.എസ്. ജയശ്രി, ടി.ടി. പൗലോസ് എന്നിവർ നേതൃത്വം നൽകി.