ആലുവ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി സമിതി മാറ്റ്‌സ് ആപ്പുമായി ചേർന്ന് ആലുവയിൽ 1500 ഓളം വ്യാപാര സ്ഥാപനങ്ങൾ അണുവിമുക്തമാക്കി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ജലീൽ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.എം. മജിദ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം എരിയ സെക്രട്ടറി എ.പി. ഉദയകുമാർ മുഖ്യപ്രഭാഷണം നടത്തി. കേരള റിട്ടെയിൽ ഫുട്ട് വെയർ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഹുസൈൻ കുന്നുകര, കെ.സി. സ്മിജൻ, എം.ജി. സുബിൻ, എസ്.എ. രാജൻ, സമിതി എരിയ സെക്രട്ടറി പി.എ. നാസർ, മാറ്റ് ആപ്പ് ഏരിയ മനേജർ പി.എൻ. നവീദ് എന്നിവർ സംസാരിച്ചു. ജില്ലയിൽ 15,000 വ്യാപാര സ്ഥാപനങ്ങൾ അണുവിമുക്തമാക്കുമെന്ന് ജില്ലാ സെക്രട്ടറി കൂടിയായ സി.കെ. ജലീൽ അറിയിച്ചു.