അങ്കമാലി: സംസ്ഥാന തൊഴിൽ വകുപ്പ്,ആരോഗ്യ വകുപ്പ്, മുൻസിപ്പാലിറ്റി, ചമ്പന്നൂർ ഇൻഡസ്ട്രിയൽ അസോസിയേഷൻ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് ഈ പ്രദേശത്തെ കമ്പനികളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കായി സൗജന്യ കൊവിഡ് വാക്സിൻ നൽകുന്നു.റീത്ത പള്ളിക്കു എതിർവശത്തുള്ള ഹാളിലാണ് ക്യാമ്പ്. ഉദ്ഘാടനം രാവിലെ 10 ന് റോജി എം.ജോൺ എൽ എൽ.എ നിർവഹിക്കും. മുൻസിപ്പൽ ചെയർമാൻ റെജി മാത്യു, ലേബർ ഓഫീസർ പി.എം.ഫിറോസ് എന്നിവർ നേതൃത്വം കൊടുക്കും.