anand-george
മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ആലുവ നിയോജക മണ്ഡലം കമ്മിറ്റി ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പ്രതിഷേധ മതിൽ ഐ.എൻ.ടി.യു.സി റീജണൽ പ്രസിഡന്റ് ആനന്ദ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഇന്ധനവില വർദ്ധനവിനെതിരെ മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ആലുവ നിയോജക മണ്ഡലം കമ്മറ്റി ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ പ്രതിഷേധ മതിൽ തീർത്തു. ഐ.എൻ.ടി.യു.സി റീജണൽ പ്രസിഡന്റ് ആനന്ദ് ജോർജ് ഉദ്ഘാടനം ചെയ്തു. പോളി ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു. രഞ്ചു ദേവസി, വിപിൻ തറയിൽ, സാബു കായനാട്ട്, എം.എസ്. ജബ്ബാർ, ബിജു മോഹൻ, ബാബു സുരേഷ്, ബാബു ആന്റണി, ബഷീർ എടയപ്പുറം, പി.ഡി.സ്മിജോ, ബെൻസൻ ബാബു, അസീസ് മനയിൽ, സാം സൈമൺ എന്നിവർ നേതൃത്വം നൽകി.