നെടുമ്പാശേരി: കൊവിഡ് ഡ്യൂട്ടിക്കിടെ മാവേലിക്കര ജില്ല ആശുപത്രിയിലെ ഡോ.രാഹുൽ മാത്യുവിനെ മർദ്ദിച്ച സിവിൽ പൊലീസ് ഓഫീസർ അഭിലാഷിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ആഹ്വാനം ചെയ്ത പണിമുടക്കിന്റെ ഭാഗമായി ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒ.പി വിഭാഗം ജീവനക്കാർ ജോലി ബഹിഷ്‌ക്കരിച്ച് പ്രതിഷേധിച്ചു.
സംഭവം നടന്നിട്ട് ആറ് ആഴ്ച പിന്നിട്ടെങ്കിലും കുറ്റക്കാരനായ പൊലിസുദ്യോഗസ്ഥന്റെ പേരിൽ നടപടി സ്വീകരിക്കാത്തതിൽ ആരോഗ്യ ജീവനക്കാർ കടുത്ത അതൃപ്തി രേഖപ്പെടുത്തി. മെഡിക്കൽ ഓഫീസർ ഡോ.പി.ടി.എലിസബത്ത്, ഡോ. മഹാലക്ഷ്മി, ഡോ. ഗ്രേസ് മാത്യു, ഹെൽത്ത് സൂപ്പർവൈസർ ബിജു ഫ്രാൻസിസ്, ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽകുമാർ, സ്റ്റാഫ് നഴ്‌സുമാരായ ആനി, നിസ തുടങ്ങിയവർ നേതൃത്വം നൽകി.