കിഴക്കമ്പലം: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല വായനാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച് വരുന്ന വായനപക്ഷാചരണം ഏഴ് ദിവസം പിന്നിട്ടു. അന്തർദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ച ജാപ്പനീസ് പുസ്തകമായ ഇക്കിഗായി വായനശാല അംഗം ലിഖിത പീറ്റർ ഓൺലൈനായി വായനക്കാർക്ക് പരിചയപ്പെടുത്തി .കിഴക്കമ്പലം പ്രസ് ക്ലബ് പ്രസിഡന്റ് വി.എം. വർഗീസ് മുഖ്യാഥിതിയായി. ജയൻ പുക്കാട്ടുപടി, വായനശാല സെക്രട്ടറി കെ.എം. മഹേഷ് എന്നിവർ സംസാരിച്ചു.