മൂവാറ്റുപുഴ :ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആരക്കുഴ മണ്ഡലം കമ്മിറ്റിയുടെ ചാരിറ്റബിൾ ഫൗണ്ടേഷനായ സ്നേഹസ്പർശം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആരക്കുഴയിൽ തൊണ്ണൂറോളം വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.വിതരണോദ്ഘാടനം മാത്യു കുഴൽനാടൻ എം.എൽ എ ആരക്കുഴ സെന്റ് ജോസഫ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ.റിനി മരിയക്ക് നൽകി നിർവഹിച്ചു.