പറവൂർ: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത നിർദ്ധനരായ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് മൊബൈയിൽ ഫോൺ വാങ്ങുന്നതിന് പലിശ രഹിത വായ്പ നൽകി. പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ആർ.കെ.സന്തോഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.വി.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ പി.പി.വിനോദ്, എം.കെ.കുഞ്ഞപ്പൻ, ടി.എ. രാമൻ, ഉഷ ജോഷി, ഷെറീന ബഷീർ, എൻ.ബി. സുഭാഷ്, കെ.എസ്. രാധാകൃഷ്ണൻ, ആലിസ് ജോസി. ബാങ്ക് സെക്രട്ടറി ടി.ജി. മിനി എന്നിവർ പങ്കെടുത്തു.