കളമശേരി: അടിയന്തരാവസ്ഥയ്ക്കെതിരെ സമരം ചെയ്ത് ജയിൽവാസവും മർദ്ദനവും ഏറ്റുവാങ്ങിയ സമര സേനാനികളിലൊരാളായ അടുവാതുരുത്ത് തെക്കേപറമ്പിൽ കമലാക്ഷി അമ്മയെ (93) ബി.ജെ.പി.മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജ .എസ്. മേനോൻ പൊന്നാട ചാർത്തി ആദരിച്ചു. മണ്ഡലം സെക്രട്ടറിമാരായ രജനി മുരളി, സീമ ബിജു, ഏലൂർ മുനിസിപ്പൽ ജന:സെക്രട്ടറി പി.ടി.ഷാജി ,കൗൺസിലർ കൃഷ്ണപ്രസാദ് എന്നിവർ പങ്കെടുത്തു.