പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിൽ 2021- 22 അദ്ധ്യയന വർഷത്തിലേക്ക് എയ്ഡഡ് വിഭാഗത്തിൽ മലയാളം, ഇംഗ്ളീഷ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോ കെമിസ്ട്രി, ബോട്ടണി, സുവോളജി, ഹിസ്റ്ററി, കൊമേഴ്സ് എന്നീ വിഷയങ്ങളിലും സെൽഫ് ഫിനാൻസിംഗ് വിഭാഗത്തിൽ ഇംഗ്ളീഷ് വിഭാഗത്തിലും ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. എയ്ഡഡ് വിഭാഗത്തിൽ അപേക്ഷകർ യു.ജി.സി, യുണിവേഴ്സിറ്റി നിയമപ്രകാരമുള്ള വിദ്യാഭ്യാസ യോഗതയുള്ളവരും എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡറക്ടറുടെ അതിഥി അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തവരുമായിരിക്കണം. കോളേജ് വെബ്സൈറ്റിൽ അപേക്ഷകൾ ഡൗൺലോ‌‌ഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ജൂലായ് 11ന് മുമ്പായി കോളേജിന്റെ ഐ.ഡിയിൽ ഇ മെയിൽ ചെയ്യണം. വൈബ്സൈറ്റ് www.snmcollege.in, ഇ മെയിൽ principalsnmc@gmail.com.വിവരങ്ങൾക്ക് 0484 2482386, 2483600.