കോതമംഗലം: ഓൺലൈൻ വിദ്യാഭ്യാസത്തിന് വിദ്യാർത്ഥികൾക്ക് കോതമംഗലം വൈ.ഡബ്ല്യു.സി.എ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. പ്രസിഡന്റ് ഡോ.ഷാമി ഏലിയാസ് മാതിരപ്പിള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിനിയുടെ രക്ഷാകർത്താവിന് മൊബൈൽ ഫോൺ കൈമാറി. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ജ്യോതി, ഡോ. സ്മിത തങ്കച്ചൻ, മറിയം കോശി, ഡോ. മേഴ്സി വി ജോൺ എന്നിവർ പങ്കെടുത്തു.