പറവൂർ: ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് യോഗത്തിൽ നിന്നും പ്രതിപക്ഷാംഗങ്ങൾ വാക്കൗട്ട് നടത്തി. നാലാം വാർഡിൽ ജല ജീവൻ പദ്ധതിയിൽ കുഴി എടുത്ത് സെന്റ് സെബാസ്റ്റ്യൻ കപ്പേള റോഡ് സഞ്ചാര യോഗ്യമല്ലാതാക്കിയ ഭാഗം റീടാറിംഗ് ടാർ നടത്താൻ വിസമ്മതിച്ച പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് വാക്കൗട്ട്. അംഗങ്ങൾ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പ്രതിപക്ഷ നേതാവ് വി.എം. മണി, അംഗങ്ങളായ ജോമി ജോസി, പി.ജി. വിവിൻ, ശ്രീദേവി സുരേഷ്, ഷൈജ സജീവ് എന്നിവർ പങ്കെടുത്തു.