afeef
കളഞ്ഞുകിട്ടിയ പേഴ്സും പണവും തിരിച്ച് നൽകിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൊടികുത്തുമല ഏലപ്പാടത്ത് അഫീഫിനെ കരുമാല്ലൂരിലെ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അഭിനന്ദിക്കുന്നു

ആലുവ: വഴിയരികിൽ നിന്നും കളഞ്ഞു കിട്ടിയ പേഴ്സും പണവും തിരിച്ചുനൽകി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ . ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ കൊടികുത്തുമല ഏലപ്പാടത്ത് അഫീഫ് ഏലപ്പാടത്ത് കഴി‌ഞ്ഞ ദിവസം വ്യക്തിപരമായ ആശ്യത്തിന് പെരുമ്പാവൂരിൽ പോയപ്പോഴാണ് പണവും ആധാർ കാർഡും ഉൾപ്പടെയുള്ള രേഖകളും അടങ്ങിയ പേഴ്‌സ് കളഞ്ഞു കിട്ടിയത്. രേഖകൾ പരിശോധിച്ചപ്പോൾ കരുമാല്ലൂർ സ്വദേശിനിയുടെതാണെന്ന് വ്യക്തമായി. തുടർന്ന് അവരുടെ വീട്ടിൽ പേഴ്‌സ് നേരിട്ടെത്തിച്ചു. സംഭവമറിഞ്ഞെത്തിയ പ്രദേശത്തെ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അഫീഫിനെ അഭിനന്ദിച്ചു.