മുളന്തുരുത്തി: മദ്യവില്പനശാലകൾ തുറന്നു പ്രവർത്തിക്കുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നതിനാൽ ഇവ അടിയന്തരമായി അടച്ചു പൂട്ടാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കപ്പാറയിൽ പ്രതിഷേധ സംഗമം നടത്തി. സമിതിസംസ്ഥാന കോർഡിനേറ്റർ എൻ.ആർ മോഹൻകുമാർ സംഗമം ഉദ്ഘാടനം ചെയ്തു. രാജി രാജേന്ദ്രൻ അദ്ധ്യക്ഷയായിരുന്നു. താലൂക്ക് കോർഡിനേറ്റർ സി.കെ ശിവദാസൻ, സ്ത്രീസുരക്ഷാസമിതി ജില്ലാ സെക്രട്ടറി എം.കെ ഉഷ, സി.ടി സുരേന്ദ്രൻ, സുധീർ, നിലീന തുടങ്ങിയവർ സംസാരിച്ചു.