yuvamorcha
വനിത കമ്മീഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈന്റെ വസതിയിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് എൻ മനോജ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: സംസ്ഥാന വനിതാകമ്മീഷൻ അദ്ധ്യക്ഷ രാജി വെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച അങ്കമാലി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എം.സി. ജോസഫൈന്റെ വീട്ടിലേക്ക് ഇന്നലെ രാവിലെ മാർച്ച് നടത്തി. ബി.ജെ.പി അങ്കമാലി നിയോജകമണ്ഡലം പ്രസിഡന്റ് എൻ. മനോജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം പി.എൻ. സതീശൻ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ ബിജു പുരുഷോത്തമൻ, ഇ.എൻ. അനിൽ, വൈസ് പ്രസിഡന്റുമാരായ കെ.ടി. ഷാജി, കെ.വി. ബിന്ദു, സെക്രട്ടറിമാരായ സലീഷ് ചെമ്മണ്ടൂർ, അനീഷ് രാമചന്ദ്രൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അജേഷ് പാറയ്ക്ക, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് അഞ്ജു രതീഷ് എന്നിവർ പങ്കെടുത്തു.