hamsa-parakat
ചൂർണിക്കര വില്ലേജ് ഓഫീസിന് മുമ്പിൽ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ ധർണ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പാറക്കാട്ട് ഹംസ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: മരംകൊള്ളയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണമാവശ്വപ്പെട്ട് യു.ഡി.എഫ് ചൂർണ്ണിക്കര മണ്ഡലം കമ്മിറ്റി ചൂർണ്ണിക്കര വില്ലേജ് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പറക്കാട്ട് ഹംസ ഉദ്ഘാടനം ചെയ്തു.മണ്ഡലം ചെയർമാൻ കെ.കെ.ജമാൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ എം.കെ.എ ലത്തീഫ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അക്‌സർ മുട്ടം, സി.കെ.നൗഷാദ്, ജി. മാധവൻകുട്ടി, രാജു കുംബ്ലാൻ, സി.പി. നാസർ, നസീർ ചുർണ്ണിക്കര, കെ.കെ. ശിവാനന്ദൻ, ടി.ആർ. തോമസ് എന്നിവർ സംസാരിച്ചു.