പിറവം: നിയോജകമണ്ഡലത്തിലെ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ മാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം അനൂപ് ജേക്കബ് എം.എൽ.എ വിളിച്ചു ചേർത്തു. വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതാണ് ലക്ഷ്യം. റോഡുകളുടെ വികസനം, കുടിവെള്ള പ്രശ്നം, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, ടൂറിസം പദ്ധതികൾ, കാർഷിക പദ്ധതികൾ, ആശുപത്രികളുടെ നവീകരണം, കോളനികളുടെ നവീകരണം, കാക്കൂർ കാളവയൽ കേന്ദ്രീകരിച്ച് സാംസ്കാരിക കേന്ദ്രം, സ്കൂളുകൾ ഹൈടെക് ആക്കുന്നതും അതിന്റെ നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ചും ജൽജീവൻ മിഷനിൽ നടപ്പിലാക്കേണ്ട പദ്ധതികളിൽ പഞ്ചായത്ത് നേരിടേണ്ട സാമ്പത്തിക ബാധ്യതയെ കുറിച്ചും യോഗം വിലയിരുത്തി. കൂത്താട്ടുകുളം മുൻസിപ്പാലിറ്റി ചെയർപേഴ്സൺ വിജയാ ശിവൻ, പിറവം മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് തോമസ് തടത്തിൽ, മണീട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ ജോസഫ്, മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ്, എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ ജയകുമാർ, തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് രമാ മുരളീധര കൈമൾ, ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. ആർ രാജേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.