school
നിർമാണം പൂർത്തിയാക്കിയ ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അക്കാദമിക ബ്ലോക്ക്

കൊച്ചി ലോക്ക്ഡൗണിലും നവീകരണം മുടങ്ങിയില്ല. ജില്ലയിലെ ഒമ്പത് വിദ്യാലയങ്ങൾ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് സ്‌കൂളുകൾ സൂപ്പറാക്കിയത്. കിഫ്ബിയിൽ നിന്നാണ് ഫണ്ട് വകയിരുത്തിയത്.അഞ്ച് കോടി രൂപ വീതം ലഭ്യമാക്കി നവീകരിച്ച മൂന്ന് വിദ്യാലയങ്ങളും മൂന്ന് കോടി രൂപ ചെലവിൽ നവീകരിച്ച ഒരു വിദ്യാലയവും പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപവീതം ലഭ്യമാക്കി നവീകരിച്ച അഞ്ച് വിദ്യാലയങ്ങളും ഇതിൽ ഉൾപ്പെടുന്നു.

അഞ്ച് കോടി രൂപ ചെലവിൽ നവീകരണം പൂർത്തിയായ ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആധുനിക നിലവാരത്തിൽ രണ്ട് അക്കാദമിക് ബ്ലോക്കുകളാണ് ഹയർ സെക്കൻഡറി വിഭാഗത്തിനായി തയ്യാറായിട്ടുള്ളത്. ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പുത്തൻതോട്, ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ എളമക്കര എന്നിവയാണ് അഞ്ച് കോടി രൂപ ചെലവിൽ നവീകരണം പൂർത്തിയാകുന്ന മറ്റ് സ്‌കൂളുകൾ