പള്ളുരുത്തി: എസ്.എൻ.ഡി.പി കോണം പടിഞ്ഞാറ് ശാഖാംഗമായ ടി.എൽ. കലേശന്റെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി.പ്രസിഡന്റ് സി.പി.സതീശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എസ്.പങ്കജാക്ഷൻ, ടി.എസ്.രാഗേഷ്, ഒ.ആർ.ഷൈജു, പ്രജിത്ത് മോഹൻ, കെ.ആർ.രാജീവ്, ജെസി ബാബു, രസ്ന സുനിൽ, അജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.