ksrtc
യാത്രയ്ക്കിടെ മൂവാറ്റുപുഴ നഗരത്തിൽ ബ്രേക്ക്ഡൗണായ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ്

മൂവാറ്റുപുഴ:യാത്രയ്ക്കിടെ ആനവണ്ടി ബ്രേക്ക് ഡൗണായത് മൂവാറ്റുപുഴ നഗരത്തെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടിച്ചു. കൊട്ടാരക്കരയിൽ നിന്നും തൃശൂർ വഴി ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസാണ് ഇന്നലെ ഉച്ചയ്ക്ക് 11.45ഓടെ മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിനു സമീപം തകരാർ മൂലം വഴിയിലായത്. .കച്ചേരിത്താഴം ബസ്റ്റോപ്പിൽ നിന്നും മുന്നോട്ടെടുത്ത വാഹനം ഉടൻ തകരാറിലാകുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. ഇതോടെ ബസ് റോഡിലാകുകയും മൂവാറ്റുപുഴ നഗരം വൻ ഗതാഗത കുരുക്കിലാകുകയും ചെയ്തു. ർയാത്രക്കാരും നാട്ടുകാരും ചേർന്ന് ബസ് തള്ളി റോഡിൽ നിന്നും അരികിലേക്ക് മാറ്റി പാർക്ക് ചെയ്യാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപെട്ടു.45മിനിറ്റോളം വഴിയിലായ യാത്രക്കാർ മറ്റൊരു ബസിലാണ് പിന്നീട് യാത്രതുടർന്നത്. സ്ഥലത്തെത്തിയ മൂവാറ്റുപുഴ പൊലീസ് ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന് നടപടി സ്വീകരിച്ചു.