മൂവാറ്റുപുഴ: അടിയന്തരാവസ്ഥയിലെ സമരഭടന്മാരെ ബി.ജെ.പി എറണാകുളം ജില്ല ഓഫീസിൽ നടന്ന ചടങ്ങിൽ ആദരിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരൻ ചടങ്ങ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ല പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ഭദ്രദീപം തെളിയിച്ചു. മൂവാറ്റുപുഴയിൽ നിന്ന് കെ.ആർ.ഹരികുമാർ, ടി.എ. ശശി എന്നിവർ ആദരവ് ഏറ്റുവാങ്ങി. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് വി.സി. ഷാബു ,ജനറൽ സെക്രട്ടറി കെ.പി.തങ്കകുട്ടൻ, ജില്ലാ കമ്മിറ്റിയഗം എ.സ്. വിജുമോൻ, ബി.ജെ.പി അരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.