കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഇന്നുമുതൽ ഭക്തജനങ്ങൾക്ക് ദർശനത്തിനായി തുറന്നുകൊടുക്കും. പുലർച്ചെ 4.30ന് നടതുറക്കും. കിഴക്കേനടയിലെ ഗേറ്റിലൂടെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കും. കൊവിഡ് മാനദണ്ഡം പാലിച്ച് കൊണ്ടായിരിക്കും പ്രവേശനമെന്ന് ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് സി.പി. ഷാജി, സെക്രട്ടറി കെ.എ. പ്രസൂൺകുമാർ എന്നിവർ അറിയിച്ചു.