പെരുമ്പാവൂർ: തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സഹായമായി നൽകുന്ന മൊബൈൽ ചലഞ്ചിന് തുടക്കമായി. തണ്ടേക്കാട് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ പൂർവ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ പങ്കാളികളാക്കിയാണ് മൊബൈൽ ചലഞ്ച് നടത്തുന്നത്. അർഹരായ 100 വിദ്യാർത്ഥികൾക്ക് സ്മാർട്ട് മൊബൈൽ ഫോൺ നൽകും. 1984-85 വർഷത്തെ പത്താംതരം വിദ്യാർത്ഥിക്കൂട്ടായ്മയാണ് മൊബൈൽ ചലഞ്ചിൽ പങ്കാളികളായത്. കെ.എസ് ഷാജഹാൻ കാരിയേലി എട്ട് സ്മാർട്ട്‌ഫോണുകൾ സ്കൂൾ മാനേജർ പി.എ.മുഖ്താറിന് കൈമാറി.