പെരുമ്പാവൂർ: കൊവിഡ് കാലത്ത് സഹകരണ സംഘം ജീവനക്കാരുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി സംഘം ജീവനക്കാർക്കായി കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയൻ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചക്ക് 2 മണിക്ക് ഗൂഗിൾ മീറ്റ് വഴിയാണ് ഓൺലൈൻ ക്ലാസ് നടത്തുക. കോഴിക്കോട് ആസ്ഥാനമായുള്ള ഹാൻഡ് ക്രാഫ്റ്റ് എന്ന സ്ഥാപനമാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. യൂണിയൻ ചെയർമാൻ ആർ.എം.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.