മൂവാറ്റുപുഴ: ആലുവ പോസ്റ്റൽ ഡിവിഷണിൽ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് , ഗ്രാമീണ തപാൽ ഇൻഷ്വറൻസ് ഉല്പന്നങ്ങളുടെ വിപണനത്തിനായി കമ്മിഷൻ വ്യവസ്ഥയിൽ ഏജന്റുമാരെ നിയമിക്കുന്നു. 18നും 50നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർ, സ്വയംതൊഴിൽ ചെയ്യുന്ന യുവതി യുവാക്കൾ എന്നവരെ ഡയറക്ട് ഏജന്റുമാരായി നിയമിക്കുന്നു. അപേക്ഷകർ 10-ാംക്ലാസ് പാസായിരിക്കണം. മുൻ ഇൻഷ്വറൻസ് ഏജന്റുമാർ, ആർ.ഡി ഏജന്റ് , വിമുക്തഭടൻ, ജനപ്രതിനിധികൾ, വിരമിച്ച അദ്ധ്യാപകർ, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർ എന്നിവർക്ക് മുൻഗണന. അപേക്ഷകർ വയസ്, യോഗ്യത, മുൻപരിചയം, എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ കോപ്പി , രണ്ട് പാസ്പോർട് സൈസ് ഫോട്ടോ എന്നിവ സഹിതം മൊബൈൽ ഫോൺനമ്പർ കൂടി രേഖപ്പെടുത്തിയ അപേക്ഷ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ്ഒാഫീസ് , ആലുവ പോസ്റ്റൽ ഡിവിഷൻ , ആലുവ - 683101 എന്ന വിലാസത്തിൽ അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർ 5000രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി കെട്ടിവക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലായ് 9 . വിവരങ്ങൾക്ക് 9446420626, 0484 2624408.