pic
ജിതിൻ

കോതമംഗലം: സ്കൂട്ടർ യാത്രക്കാരനായ യുവാവ് നിർത്തിയിട്ടിരിക്കുന്ന ടാങ്കർ ലോറിയുടെ പിന്നിലിടിച്ച് മരിച്ചു. കോട്ടപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന നാഗപ്പുഴ മഞ്ഞള്ളൂർ സ്വദേശി തോട്ടിപ്പറമ്പിൽ കുഞ്ഞപ്പന്റെ മകൻ ജിതിനാണ് (28) മരിച്ചത്. കോട്ടപ്പടി ഗവ. ആശുപത്രിക്ക് സമീപം കഴിഞ്ഞദിവസം രാത്രി പത്തോടെയാണ് അപകടം. ഉടനെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും വെളുപ്പിന് അന്ത്യം സംഭവിച്ചു. കോട്ടപ്പടി പരുത്തിക്കുടിവീട്ടിൽ ആദിത്യയാണ് ഭാര്യ. ഒരു മകളുണ്ട് . അശ്രദ്ധമായി ടാങ്കർ ലോറി പറഞ്ഞു.