ആലുവ: ബി.ജെ.പി ആലുവ നിയോജക മണ്ഡലം കമ്മിറ്റി അടിയന്തരാവസ്ഥക്കെതിരെ പോരാടി ജയിലിലടക്കപ്പെട്ട സമര സേനാനികളെ ആദരിച്ചു. പാർട്ടി മധ്യമേഖല സെക്രട്ടറിയും അടിയന്തരാവസ്ഥ സമര സേനാനിയുമായ എം.കെ.സദാശിവൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം വിജയൻ കുളത്തേരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എം.എ.ബ്രഹ്മരാജ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി. സുമേഷ്, രമണൻ ചേലാക്കുന്ന്, സമര സേനാനികളായ കവിദാസ്, എം.എസ്. ശശിരാജ്, പി.കെ. വിജയൻ, ടി.കെ. ഗോപി, എ.വി. വേണുഗോപാൽ, ദിവാകരൻ വാദ്യാർ, കെ.എ. വിജയൻ, മറ്റ് നേതാക്കളായ കെ.ജി. ഹരിദാസ്, കെ.ആർ. റെജി, ആർ. സതീഷ് കുമാർ, ജോയ് വർഗീസ്, ലാൽജി, മുനിസിപ്പൽ കൗൺസിലർ ശ്രീലത രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.