പെരുമ്പാവൂർ: കൂവപ്പടി മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂവപ്പടി വില്ലേജ് ഓഫീസിന് മുന്നിൽ മരം മുറി അഴിമതിക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം ഒ. ദേവസി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു തുടങ്ങിയവർ സംസാരിച്ചു.