പെരുമ്പാവൂർ: ജനതാദൾ (എസ്) നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥയുടെ 46-ാം വാർഷികത്തോടനുബന്ധിച്ച് ജനാധിപത്യ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജബ്ബാർ തച്ചയിൽ ഉദ്ഘാടനം ചെയ്തു. എൻ.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി എൻ.എം.ഫസലുദ്ദീൻ, കെ.ആർ. സുകുമാരൻ, എ.എസ്. അനിൽ തുടങ്ങിയവർ സംസാരിച്ചു. അടിയന്തരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ച നിയോജക മണ്ഡലം പ്രസിഡന്റ് എൻ.കരുണാകരനെ ആദരിച്ചു.