കൊച്ചി: കേരള ഹൈക്കോടതി ജഡ്‌ജിയായി ജസ്റ്റിസ് എ. ബദറുദ്ദീൻ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ഇന്നലെ ഒന്നാം കോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഹൈക്കോടതിയിലെ മറ്റ് ജഡ്ജിമാർ, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ്, ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് തോമസ് എബ്രഹാം, ജസ്റ്റിസ് ബദറുദ്ദീന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കൊല്ലം മൈലക്കാട് സ്വദേശിയായ എ. ബദറുദ്ദീൻ ആലപ്പുഴ ജില്ലാ ജഡ്ജിയായിരിക്കെയാണ് കഴിഞ്ഞദിവസം ഹൈക്കോടതി ജഡ്ജിയായി നിയമിച്ച് വിജ്ഞാപനം വന്നത്.