fg

കൊച്ചി : വൈപ്പിനിലെ പ്രൈവറ്റ് കോളേജ് വിദ്യാർത്ഥികൾക്ക് ഇനി തൊട്ടടുത്ത കേന്ദ്രത്തിൽ പരീക്ഷാ എഴുതാം. പറവൂർ മഹാത്മാ കോളേജിൽ ബി.എ ഹിസ്റ്ററിക്ക് പ്രൈവറ്റായി പഠിക്കുന്ന വൈപ്പിനിലെ 19 വിദ്യാർത്ഥികൾക്ക് കോതമംഗലം കോട്ടപ്പടി മാർ ഏലിയാസ് കോളേജാണ് പരീക്ഷാ കേന്ദ്രമായി ആദ്യം അനുവദിച്ചിരുന്നത്. എന്നാൽ കൊവിഡ് സാഹചര്യത്തിൽ പരീക്ഷയെഴുതാൻ ദൂരയാത്ര ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പാളും വിദ്യാർത്ഥികളും കെ എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ സഹായം തേടി. തുടർന്നാണ് എം.ജി സർവ്വകലാശാല അധികൃതർ അയ്യമ്പിള്ളി റാംസ് പരീക്ഷാകേന്ദ്രമായി അനുവദിച്ചത്.