വൈപ്പിൻ: ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി വൈപ്പിൻ യൂണിയന്റെ കീഴിലുള്ള ശാഖായോഗത്തിലെ അർഹതപ്പെട്ട അംഗങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി.വിജയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.ബി.ജോഷി, വൈസ് പ്രസിഡന്റ് കെ.വി.സുധീശൻ, യോഗം ബോർഡ് മെമ്പർ കെ.പി.ഗോപാലകൃഷ്ണൻ, സി.കെ. ഗോപാലകൃഷ്ണൻ, കണ്ണദാസ് തടിക്കൽ, സി.വി.ബാബു, സുരേന്ദ്രൻ , ലാലൻ, ഷാജി, ഷീജ ഷെമൂർ എന്നിവർ പങ്കെടുത്തു.