benny-behanan-mp
ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആലുവ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ബെന്നി ബെഹന്നാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഇന്ധനവില വർദ്ധനവിനെതിരെ സമരം ചെയ്യുന്ന ഇടതുസഖാക്കൾ കേരള സർക്കാർ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന അമിത നികുതി വർദ്ധനവ് അടിയന്തിരമായി പിൻവലിക്കണമെന്നും ഇതേ ആവശ്യമുന്നയിച്ച് സി.ഐ.ടി.യു സമരരംഗത്തിറങ്ങണമെന്നും ബെന്നി ബെഹന്നാൻ എം.പി ആവശ്യപ്പെട്ടു.

ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആലുവ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. കേന്ദ്രസർക്കാരിന് എതിരെ മാത്രം ഇടതുപക്ഷം നടത്തുന്ന സമരങ്ങൾ ജനവഞ്ചനയാണ്. കേരളത്തിൽ ഇതിനെതിരെ സംയുക്തമായി നടത്തുന്ന സമരങ്ങളോടും യോജിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സെക്രട്ടറി പി.വി. എൽദോസ് അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി. ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ്, ജെബി മേത്തർ, റഷീദ് താനത്ത്, തമ്പി അമ്പലത്തിങ്കൽ, ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, പി.പി. ജെയിംസ്, ബാബു കൊല്ലംപറമ്പിൽ, ബെന്നി മാത്യു, പീറ്റർ നരികുളം, റഷീദ് കൊടിയൻ, ജലീൽ ഉളിയന്നൂർ, ടി.എ. യൂസഫ് തുടങ്ങിയവർ സംസാരിച്ചു.