വൈപ്പിൻ: ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം) നായരമ്പലം മണ്ഡലം കമ്മിറ്റി സൗജന്യ ഇന്ധനവിതരണം നടത്തി. യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ജോസി പി. തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഖിൽ രാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പ്രൈജു ഫ്രാൻസീസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഐ. എസ്. നിക്‌സൻ, ബിജു പി. ജേക്കബ്, ഡെൻസൺ ജോർജ്, ഭാസ്‌ക്കരൻ മാലിപ്പുറം, ജെഫിൻ കുടുങ്ങാശേരി, രമേശൻ ഓച്ചന്തുരുത്ത്, സന്ദീപ് സുനിൽ, കെ. ആർ.അഭിജിത്ത് , ജിഷ്ണു ദേവ്, നവനീത് കൃഷ്ണ, എ. എസ്. പ്രണവ് , എം. എസ്. ശരത് എന്നിവർ പങ്കെടുത്തു.