aiyf

ഏലൂർ: എ.ഐ.വൈ.എഫ് യുവതി സബ്ബ് കമ്മിറ്റി വിസ്മയയ്ക്ക് ബാഷ്പാഞ്ജലികൾ അർപ്പിച്ചു. മഞ്ഞുമ്മൽ പള്ളിപ്പടിയിൽ നടന്ന പ്രതിഷേധ പരിപാടി ജില്ലാ കമ്മിറ്റി അംഗം സിജി ബാബു ഉദ്ഘാടനം ചെയ്തു. കേരള മഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗം ബ്യൂലാനിക്സൻ സംസാരിച്ചു. നഗരസഭ ഉപാദ്ധ്യക്ഷ ലീലാ ബാബു പ്രതിഷേധജ്വാല തെളിയിച്ചു. ലെനീഷ രാജേഷ്, അമൃത സതീഷ്, സീമ സിജു, ജയശ്രി സതീഷ്, സി.പി.ഐ. വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.പി.വിത്സൻ, യു.എഫ്. തോമസ്, ഷെബിൻ മോഹൻ എന്നിവർ പങ്കെടുത്തു.