vb

കൊച്ചി: എൻ.സി.പി ദേശീയ കലാസംസ്‌കൃതിയുടെ നേതൃത്വത്തിൽ നടത്തുന്ന കലാകാരന്മാർക്ക് ഒരു കൈത്താങ്ങ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ നിർവഹിച്ചു. ജനങ്ങളെ ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും ആസ്വദിപ്പിക്കാനും ആയുസ് മുഴുവൻ ചെലവഴിച്ച കലാകാരന്മാർ സമൂഹത്തിന് ഏറെ വിലപ്പെട്ടതാണെന്ന് പി.സി.ചാക്കോ പറഞ്ഞു. അവശകലാകാരന്മാരെന്നല്ല മറിച്ച് മുതിർന്ന കാലാകാരന്മാർ എന്നാണ് ഇവരെ അഭിസംബോധന ചെയ്യേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാർക്ക് ധനസഹായം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ധ്യക്ഷത വഹിച്ച കലാസംസ്‌കൃതി സംസ്ഥാന ചെയർമാൻ മമ്മി സെഞ്ച്വറി പറഞ്ഞു. സുഭാഷ് പുഞ്ചക്കോട്ടിൽ, ബെന്നി മൈലാട്ടൂർ, നാസർ കടവിൽ, സെബി ഞാറക്കൽ, ബെന്നി ചാക്കോ, ഗ്രിസ്സോം കോട്ടമണ്ണിൽ, രാജൻ അനശ്വര, വന്ദന ഷാജു, സൽജിത്ത് തലശേരി എന്നിവർ ചടങ്ങിൽ സംസാരിച്ചു.