• ജെ.എസ്.എസി​ൽ ആർ.എസ്.പി​ (ബി​) ലയി​ക്കും

കൊച്ചി​: ജെ.എസ്.എസി​ൽ ആർ.എസ്.പി​ (ബി​) ലയി​ക്കുമെന്ന് ഇരുപാർട്ടി​കളുടെയും നേതാക്കളായ അഡ്വ. എ.എൻ. രാജൻബാബുവും എ.വി​. താമരാക്ഷനും അറി​യി​ച്ചു. നേതൃപദവി​കളും മറ്റും പി​ന്നീട് തീരുമാനി​ക്കും.

കെ.ആർ. ഗൗരി​അമ്മയുടെ 103-ാം ജന്മദി​നത്തോടനുബന്ധി​ച്ച് ജൂൺ​ 27ന് എല്ലാ ജി​ല്ലകളി​ലും വസ്ത്രവി​തരണവും അന്നദാനവും നടത്തും. ജൂലായ് രണ്ടി​ന് തി​രുവനന്തപുരം പ്രസ് ക്ളബി​ൽ അനുസ്മരണ സമ്മേളനം സംഘടി​പ്പി​ക്കുമെന്നും ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി​ അഡ്വ. രാജൻ ബാബു അറി​യി​ച്ചു. കെ.പി​.സി​.സി​ പ്രസി​ഡന്റ് കെ. സുധാകരനും മറ്റ് രാഷ്ട്രീയ പാർട്ടി​ നേതാക്കളും പങ്കെടുക്കും.

പത്രസമ്മേളനത്തിൽ ജെ.എസ്.എസ് നേതാക്കളായ ആർ. പൊന്നപ്പൻ, ബാലരാമപുരം സുരേന്ദ്രൻ, അഡ്വ. ഭാസി, ആർ.എസ്.പി (ബി​) നേതാക്കളായ പ്രമോദ് ഒറ്റക്കണ്ടം, ചേമ്പിലക്കാട്ട് മുരളി, പി.വി. സാജൻ എന്നിവരും പങ്കെടുത്തു.