gh

കൊച്ചി​: കൊവി​ഡ് കാലത്ത് പ്രതി​സന്ധി​യി​ലായ കോൺട്രാക്ട് കാര്യേജ് വ്യവസായത്തി​ന് ഇളവുകൾ അനുവദി​ക്കണമെന്ന് ആവശ്യപ്പെട്ട് കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തിരുവനന്തപുരം മുതൽ കാസർകോട് വരെ ജൂൺ 29 വൈകിട്ട് 5.30 ന് പ്രതിഷേധ വാഹന ചങ്ങല തീർക്കും. ഗതാഗത തടസമുണ്ടാക്കാതെയായി​രി​ക്കും സമരമെന്ന് സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ വാർത്താസമ്മേളനത്തി​ൽ പറഞ്ഞു. വാഹനനി​കുതി​യി​ൽ ഇളവ് അനുവദി​ക്കണമെന്നും റിസർവ് ബാങ്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ പോലും നിഷേധിക്കുന്ന ബാങ്കുകളുടെ നി​ലപാട് തി​രുത്തണമെന്നും ബി​നുജോൺ​ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് എ. ജെ റിജാസ്, അനൂപ് മഹാദേവ, ജിജോ അഗസ്റ്റിൻ, ബിപിൻ ഷാജൻ, വർഗീസ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.