തൃക്കാക്കര: കേരളത്തിലെ സ്വകാര്യ ബസ് സർവീസുകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി കെ.എൻ ബാലഗോപാലിന് നിവേദനം നൽകി. കേരള ബസ് ട്രാൻസ്‌പോർട് അസോസിയേഷന്റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. കേരള മോട്ടോർ ക്ഷേമനിധി ബോർഡിൽ നിന്നും സ്വകാര്യ ബസുകളുടെ അറ്റകുറ്റപ്പണികൾക്കായി ബസ് ഒന്നിന് രണ്ടുലക്ഷം രൂപ വീതം അനുവദിക്കുക, ജീവനക്കാർക്ക് 25000 രൂപയുടെ പലിശ രഹിത വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു നിവേദനം. മുൻ എം.പി പി.കെ. ബിജു, സംസ്ഥാന സെക്രട്ടറി ഗോകുൽദാസ്, ജോ.സെക്രട്ടറി കെ.എ. നജീബ്, വൈസ് പ്രസിഡന്റുമാരായ കെ.രാധാകൃഷ്‌ണൻ, ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ കണ്ടത്.