hari
സ്ത്രീപീഢനത്തിനെതിരെ സമഗ്ര നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ആർ.ഹരി ഉൽഘാടനം ചെയ്യുന്നു.

മുളന്തുരുത്തി: വനിതാ കമ്മീഷനിൽ നിയമ പരിജ്ഞാനമുള്ളവരെ നിയമിക്കുക, സ്ത്രീധന പീഡനത്തിനെതിരെ സമഗ്ര നിയമനിർമ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മഹിളാ കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാലക്കപ്പാറയിൽ പ്രതിഷേധ സമരം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.ഹരി സമരം ഉദ്ഘാടനം ചെയ്തു. സൈബ താജുദ്ദീൻ അദ്ധ്യക്ഷയായിരുന്നു. ലീലഗോപാലൻ, ബിന്ദുസജീവ്, ജയശ്രീ പത്മാകരൻ തുടങ്ങിയവർ സംസാരിച്ചു.