vennala-liubrary
ആലിൻ ചുവട് ജനകീയ വായനശാലയിൽ നടന്ന ലക്ഷദ്വീപിനായി അക്ഷരദീപം തെളിക്കൽ അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : ലക്ഷദ്വീപിലെ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ അക്ഷരദീപം തെളിച്ചു. ആലിൻചുവട് ജനകീയവായനശാലയിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.ഹരി അദ്ധ്യക്ഷനായി. കെ.ടി. സാജൻ, പാമ്പാട്ട് ഹരിഹര മേനോൻ, സി.എൽ.ലീഷ് എന്നിവർ സംസാരിച്ചു.