കൊച്ചി: മലയാളത്തിലെ പുതിയ ഒ.ടി.ടി പ്ളാറ്റ്ഫോമായ മാറ്റിനിയുടെ ഉദ്ഘാടനം ഇന്ന് പൃഥ്വിരാജ് നിർവഹിക്കും. പുതുമുഖങ്ങളെയും പുതിയ ടെക്നീഷ്യൻമാരെയും ഉൾപ്പെടുത്തി വെബ്സീരിസുകൾ, സിനിമകൾ, ഷോർട്ട് ഫിലിമുകൾ എന്നിവ നിർമ്മിക്കും. സിനിമാ പ്രവർത്തകർക്കും സിനിമയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കും രജിസ്റ്റർ ചെയ്യാം. പ്രേക്ഷകർക്ക് സൗജന്യസേവനമാണ്.