pic
കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രത്തിന് അഞ്ചാം വാർഡ് മെമ്പർ ഷൈമോൾ ബേബിഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ കൈമാറുന്നു

കോതമംഗലം: വോൾകാനോ എഫ്.സി മില്ലുംപടി ക്ലബ്ബിന്റെ നേതൃത്വത്തിൽ കോട്ടപ്പടി ഗ്രാമ പഞ്ചായത്ത്‌ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് സെൻസർ ഘടിപ്പിച്ച ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ നൽകി. കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രത്തിനു വേണ്ടി ഡോ.ജെറാൾഡ് മാത്യു അഞ്ചാം വാർഡ് മെമ്പർ ഷൈമോൾ ബേബിയുടെ പക്കൽ നിന്നും ഏറ്റുവാങ്ങി. ക്ലബ്ബ് അംഗങ്ങളായ പ്രവീൺ പ്രേംചന്ദ്, ബേസിൽ ഷാജി, ജിറ്റോ ജോണി, ബിജു ഐസക്, എൽദോസ് പി ജോസ് എന്നിവർ സംസാരിച്ചു. ലോക്ക്ഡൗൺ സമയത്തു ക്ലബ്ബ് അംഗമായ പ്രവീൺ പ്രേംചന്ദാണ് സ്വന്തമായി മെഷീൻ നിർമ്മിച്ചത്.