പിറവം: മജിസ്ട്രേറ്റ് കോടതി മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പൂർത്തിയായതായി അനൂപ് ജേക്കബ് എം. എൽ.എ അറിയിച്ചു. മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന നഗരസഭ സബർബൻ മാളിലേയ്ക്ക് മാറ്റുവാനുള്ള നടപടികൾ സ്വീകരിച്ചപ്പോൾ തന്നെ മജിസ്ട്രേറ്റ് കോടതി സിവിൽ സ്റ്റേഷനിലേക്ക് മാറ്റണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. പിറവം ബാർ അസോസിയേഷൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിനായുള്ള നടപടികൾക്ക് ആരംഭിച്ചത്. കോടതിക്ക് ഇനി മുതൽ വാടക നൽകേണ്ടി വരില്ല. പിറവം, മുളന്തുരുത്തി പൊലീസ് സ്റ്റേഷനുകളുടെ അധികാര പരിധിയിലുള്ള കേസുകളാണ് ഇവിടെയുള്ളത്. കോടതി പ്രവർത്തിക്കാനുള്ള കൂടുതൽ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനു വേണ്ടി അധിക തുക പി. ഡബ്ല്യു.ഡി ബിൽഡിഗ്സ് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.