kklm
മണ്ണത്തൂർ എസ്.എൻ.ഡി.പി ശാഖയിൽ നടന്ന ഗുരുകാരുണ്യം പദ്ധതി യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

കുത്താട്ടുകുളം: എസ്.എൻ.ഡി.പി മണ്ണത്തൂർ ശാഖയിൽ ഗുരുകാരുണ്യം പദ്ധതിക്ക് തുടക്കം കുറിച്ചു. ശാഖയിലെ മുഴുവൻ കുടുംബാഗങ്ങൾക്കും മറ്റ് വിഭാഗത്തിൽപ്പെട്ട നിർദ്ധനർക്കും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.ശാഖാ പ്രസിഡന്റ് എസ്. അനിലിന്റെ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി എ.കെ.അനിൽകുമാർ, ശാഖാ സെക്രട്ടറി പി.എൻ.വിശ്വംഭരൻ, ബിജു വിശ്വൻ, വി.എൻ.ബിജു ബ്ലോക്ക് പഞ്ചായത്ത് അംഗം ലളിതാ വിജയൻ, ഗ്രാമപഞ്ചായത്ത് അംഗം ആതിരാ സുമേഷ്, വനിതാസംഘം ഭാരവാഹികളായ എൻ.പി. കമലാക്ഷി,സ്മിതാ വിശ്വംഭരൻ ശാഖാ കമ്മിറ്റി അംഗം വി.ടി.ബിനു എന്നിവർ നേതൃത്വം നൽകി.