കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പറും പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സിബി കെ.എയുടെ സ്മാർട്ട് ഫോൺ ചലഞ്ചിലൂടെ സമാഹരിച്ച ഫോണുകൾ വാർഡിലെ അർഹരായ ആറ് വിദ്യാർത്ഥികൾക്ക് കൈമാറി. വിദേശത്തു ജോലി ചെയ്യുന്ന പ്രദേശവാസികളായ ബിന്റോ ജെയിംസ്, തോമസ് പയ്യാല, ഷൈനി ജോമോൻ, ബിൻസി ജെയിംസ് എന്നിവരുടെ സഹായത്തോടെയാണ് ഫോണുകൾ വാങ്ങി നൽകിയത്. കുട്ടമ്പുഴയിൽ നടന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി. വിദ്യാർത്ഥികൾക്ക് ഫോണുകൾ സമ്മാനിച്ചു. കുട്ടമ്പുഴ സെന്റ് മേരീസ് പള്ളി വികാരി ഫാ.ജേക്കബ് വാട്ടപ്പള്ളി, ജോമോൻ ജോസഫ്, ബിജു കെ.ടി, ബിജു ഐപ്പ്, ബോണി പ്രിൻസ്, ബേബി ആറ്റുപുറം, ജോബി തോമസ്, ബിബിൻ മൈപ്പാൻ തുടങ്ങിയവർ പങ്കെടുത്തു.