കൂത്താട്ടുകുളം: കൊവിഡ് രോഗമുക്തി നേടിയവരുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പാലക്കുഴ പഞ്ചായത്ത് ആയുർവേദ മരുന്നുകൾ വിതരണം ചെയ്തു. രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത്. ആകെ 1100രോഗ മുക്തരാണ് പഞ്ചായത്തിലുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എ.ജയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ എൻ.കെ.ഗോപി,ജിബി സാബു, സാലി ജോർജ്, പാലക്കുഴ സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.കെ.ജോസ്, ഷാജു ജേക്കബ്, ജോഷി സ്കറിയ, ഡോ.ജോമി ജോസഫ്, ഡോ.സിൻജിത് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. കൊവിഡ് പ്രതിരോധ ഹോമിയോ മരുന്ന് പഞ്ചായത്ത് ഹോമിയോ ഡിസ്‌പെൻസറി വഴി വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് കെ.എ.ജയ അറിയിച്ചു.