മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാ ഭിന്നശേഷി പാലിയേറ്റീവ്‌ വിഭാഗം രോഗികൾക്കും ഉറ്റവർ ഇല്ലാത്തവർക്കും അവശ വിഭാഗം ആളുകൾക്കും കൊവിഡ് വാക്സിനേഷൻ ഒന്നാം ഡോസ് പൂർത്തിയായി. പഞ്ചായത്തിലെ 60 വയസിനു മുകളിൽ പ്രായമുള്ള എല്ലാവരുടെയും ഒന്നാം ഡോസും നിലവിലുള്ള രണ്ടാം ഡോസും പൂർത്തിയായി. എല്ലാ സി.ഡി.എസ് അംഗങ്ങളുടെയും ഹരിതകർമ്മസേന അംഗങ്ങളുടെയും സന്നദ്ധസേന അംഗങ്ങളുടെയും കൊവിഡ് വാക്സിനേഷൻ ഒന്നാം ഡോസ് പൂർത്തിയായി. മാറാടി മെഡിക്കൽ ഓഫിസർ ഡോ.അമർലാൽ, ആരോഗ്യ പ്രവർത്തകർ, പാലിയേറ്റീവ് ജീവനക്കാർ, ആശ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് സമയബന്ധിതമായി വാക്സിനേഷൻ പൂർത്തിയാക്കിയത്.